ചെന്നൈ ;മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം . റിപ്പോർട്ടുകൾ പ്രകാരം, ഹൈദരാബാദിൽ തന്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ഏകദേശം ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു . തുടർന്ന് കൂടുതൽ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു
മലയാളം സിനിമയായ വിയറ്റ്നാം കോളനിയിലെ വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ചത് രംഗരാജു ആയിരുന്നു .തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത് .
രംഗരാജുവിന്റെ സംസ്കാരം ചെന്നൈയിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: