മലപ്പുറം:നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിന്റെ പേരിലും അവഹേളനം നേരിട്ടതില്‍ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദിനെ വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ്(19) ആത്മഹത്യ ചെയ്തത്.പ്രതിയെ കൊണ്ടോട്ടി പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസമാണ് ഷഹാനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചതിനാലാണ് ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.ഒരുമിച്ച് 20 ദിവസമല്ലേ താമസിച്ചുള്ളൂ. എന്തിനാണ് ഇതില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്നും പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച് ഭര്‍തൃ മാതാവ് ചോദിച്ചെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷം മേയ് 27ന് ആണ് ഷഹാന മുംതാസും മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്. ഇരുപത് ദിവസത്തിന് ശേഷം അബ്ദുല്‍ വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെണ്‍കുട്ടിയെ മാനസിക സംഘര്‍ഷത്തിലാക്കുന്ന വിധംമുളള പെരുമാറ്റം അബ്ദുല്‍ വാഹിദില്‍ നിന്നുണ്ടായത്. പിന്നാലെ പെണ്‍കുട്ടി വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: