തിരുവനന്തപുരം:കെടിഡിസി ചെയര്മാന് സി പി എം നേതാവ് പി.കെ.ശശിക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി. ഈ മാസം 22 മുതല്‍ ഫെബ്രുവരി ആദ്യം വരെ സ്പെയിന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനാണ് അനുമതി.
കെടിഡിസിയുടെ അന്താരാഷ്ട്ര വ്യാപാര മേളകളിലും റോഡ് ഷോയിലും മറ്റു പരിപാടികളിലും പി കെ ശശി പങ്കെടുക്കും. 22 മുതല്‍ 26 വരെ സ്പെയില്‍ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം മേളയിലും പി.കെ.ശശി പങ്കെടുക്കും.28ന് ബാഴ്സിലോണയിലെ റോഡ് ഷോയിലും പിന്നീട് 30ന് ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ടൂറിസം റോഡ് ഷോയിലും കെടിഡിസിയെ ശശി പ്രതിനിധീകരിക്കും.ഫെബ്രുവരി രണ്ടിന് ശേഷമായിരിക്കും കേരളത്തിലേക്ക് തിരിച്ചെത്തുക.
യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് വിനോദസഞ്ചാര ബജറ്റ് വിഹിതത്തില്‍ നിന്നു വഹിക്കും. നേരത്തേ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലും പി.കെ. ശശി വിദേശ യാത്രയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: