ഭോപ്പാൽ ; മധ്യപ്രദേശിൽ ഖനനത്തിനിടെ പുരാതന ശിവലിംഗം, ജലവാഹിനി, നാഗ പ്രതിമ എന്നിവ കണ്ടെത്തി . ദാമോ ജില്ലയിലെ തെണ്ടുഖേഡ ഡെവലപ്മെൻ്റ് ബ്ലോക്കിലെ ഡോണി ഗ്രാമത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത് .
പുരാവസ്തു വകുപ്പ് ഡോണി വില്ലേജിൽ സർവേ നടത്തുന്നുണ്ട്. ഡോണി ഗ്രാമത്തിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിനു സമീപം ജില്ലാ ഭരണകൂടം മുൻകൈയെടുത്താണ് സർവേ നടക്കുന്നത്.
ഇവിടെ ക്ഷേത്രത്തിനോട് ചേർന്നുള്ള പുരാതന കുളത്തിൽ നടത്തിയ പരിശോധനയിലാണ് ശിവലിംഗം അടക്കം കണ്ടെത്തിയത്.ഇവിടെ ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തിയിരുന്നു . അതിനു പിന്നാലെയാണ് ശിവലിംഗവും, നാഗപ്രതിമയും കണ്ടെത്തിയത് .
ശിവലിംഗം കണ്ടെത്തിയെന്ന വാർത്ത വന്നതോടെ ഇവിടെ സന്ദർശകരുടെ ഒഴുക്കാണ്. ഈ പ്രതിമകൾ സ്ഥാപിക്കുന്നതിനായി ക്ഷേത്രം നിർമ്മിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. മൂന്ന് മാസമായി ഖനനം നടത്തി വരികയാണെന്ന് പുരാവസ്തു വകുപ്പ് കമ്മീഷണർ ഊർമിള ശുക്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: