കീവ് : ശനിയാഴ്ച പുലർച്ചെ ഉക്രെയ്ൻ തലസ്ഥാനത്ത് വൻ ആക്രമണം നടത്തി റഷ്യ. ഡ്രോണുകളുടെയും മിസൈലുകളുടെയും ആക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഉക്രെയ്ൻ വ്യോമസേനയുടെ കണക്കനുസരിച്ച് റഷ്യ 39 ഷാഹെദ് ഡ്രോണുകളും മറ്റ് സിമുലേറ്റർ ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചുവെന്നാണ്.
എന്നാൽ ഉക്രെയ്ൻ വ്യോമ പ്രതിരോധ സേന രണ്ട് മിസൈലുകളും 24 ഡ്രോണുകളും വെടിവച്ചു വീഴ്ത്തി. 14 ഡ്രോൺ സിമുലേറ്ററുകൾ കൂടി സ്ഥലത്തുതന്നെ നശിപ്പിക്കപ്പെട്ടു. ഷെവ്ചെൻകിവ്സ്കി ജില്ലയിലാണ് നാലുപേരും കൊല്ലപ്പെട്ടതെന്ന് കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി തിമൂർ തകചെങ്കോ പറഞ്ഞു.
ഡെസ്നിയാൻസ്കി ജില്ലയിലും ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണുകൊണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഷെവ്ചെൻകിവ്സ്കി ജില്ലയിലെ ജലവിതരണ പൈപ്പ്ലൈനും തകർന്നതായും കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ലുക്യാനിവ്സ്ക മെട്രോ സ്റ്റേഷന്റെ ഗ്ലാസ് പ്രവേശന കവാടത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അത് അടച്ചിട്ടതായും തകചെങ്കോ പറഞ്ഞു.
അതേ സമയം ഉക്രെയ്നിലുടനീളം, പോൾട്ടാവ, സുമി, ഖാർകിവ്, ചെർകാസി, ചെർണിഹിവ്, കൈവ്, ഖ്മെൽനിറ്റ്സ്കി, സൈറ്റോമിർ, കിറോവോഹ്രാഡ്, ഡിനിപ്രോപെട്രോവ്സ്ക്, കെർസൺ, ഡൊനെറ്റ്സ്ക് മേഖലകളിൽ ഡ്രോണുകളും മിസൈലുകളും വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: