ലക്നൗ : ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ കർവി പട്ടണത്തിൽ ഹിന്ദു വിദ്യാർത്ഥിയുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടഞ്ഞ് മിഷനറി സ്കൂൾ. സ്കൂൾ ഇടവേളയിൽ കൂട്ടുകാരനോട് “ജയ് ശ്രീറാം” എന്ന് പറഞ്ഞതിനാണ് ഹർഷ് പാണ്ഡെ എന്ന വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് സെന്റ് തോമസ് സീനിയർ സെക്കൻഡറി സ്കൂളിലെ അധികൃതർ വിലക്കിയത്.
2025 ജനുവരി 16 ന് തന്റെ മകൻ കൂട്ടുകാരനോട് “ജയ് ശ്രീറാം” ചൊല്ലി അഭിവാദ്യം ചെയ്തപ്പോഴാണ് സംഭവം നടന്നതെന്ന് ഹർഷിന്റെ പിതാവ് പറയുന്നു. ഇതിൽ രോഷാകുലനായ സ്കൂൾ ഭരണകൂടം ഹർഷിനെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞു. നടപടിയിൽ അസ്വസ്ഥനായ താൻ പോലീസിനെ ബന്ധപ്പെടുകയും അവർ ഉടൻ ഇടപെട്ട് ആൺകുട്ടിക്ക് ചോദ്യപേപ്പറുകൾ എഴുതാൻ അനുവദിക്കുകയും ചെയ്തുവെന്ന് പിതാവ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയിൽ ഹർഷിന്റെ പിതാവ് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. “ഇത് എന്ത് തരത്തിലുള്ള നിയമമാണ്? ഇത് എന്ത് തരത്തിലുള്ള ശിക്ഷയാണ് – ജയ് ശ്രീറാം എന്ന് വിളിച്ചതിന് ഒരു വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടയുക.” – ഹർഷിന്റെ പിതാവ് രോഷാകുലനായി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: