വയനാട്: പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.ഇതോടെ മനസമാധാനത്തോടെ ഇറങ്ങി നടക്കാമെന്ന സാഹചര്യമാണ് സംജാതമായത്. തൂപ്രയില്‍ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസം കടുവ കുടുങ്ങിയത്.
തൂപ്രയിലെ വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.കടുവയെ പിടികൂടാന്‍ തൂപ്രയിലുള്‍പ്പെടെ അഞ്ച് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചത്.
13 വയസുള്ള കടുവയാണ് കൂട്ടിലായത്.ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: