ലക്നൗ : കശ്മീരി ഹിന്ദു അഭയാർത്ഥിയെ ഉത്തർപ്രദേശിൽ മർദ്ദിച്ചു കൊലപ്പെടുത്തി. ബറേലിയിലാണ് സംഭവം. ബറേലിയിലെ നീലകാന്ത് കോളനിയിൽ താമസിക്കുന്ന 79 വയസ്സുള്ള ഹർബൻസ് ലാലാണ് കൊല്ലപ്പെട്ടത്. അയൽവാസികളായ സാഗിർ അഹമ്മദും കുടുംബവുമാണ് വയോധികനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്.
കശ്മീരിലെ ഹിന്ദുക്കൾക്കെതിരായ പീഡനത്തെത്തുടർന്ന് ഭയന്ന് വർഷങ്ങൾക്ക് മുൻപ് ബറേലിയിലേക്ക് പലായനം ചെയ്തതാണ് ഹർബൻസ് ലാലിന്റെ കുടുംബം . കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ ഫൈബർ ഷീറ്റുകൾ സ്ഥാപിക്കുന്ന ജോലിയിലായിരുന്നു ഹർബൻസ് ലാൽ. ഇതിനെ ചൊല്ലി സാഗിർ അഹമ്മദ് വഴക്കുണ്ടാക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ സാഗിർ അഹമ്മദും, ഭാര്യയും കൂടി ഹർബൻസ് ലാലിനെ അടിക്കാൻ തുടങ്ങി, തള്ളിയിടുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണപ്പെടുകയുമായിരുന്നു.
സംഭവത്തിൽ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാഗിർ അഹമ്മദും, ഭാര്യയും ഇപ്പോൾ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: