പെരുമ്പാവൂർ : യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കാഞ്ഞിരക്കാട് ചെറുപിള്ളി വീട്ടിൽ ഹുസൈൻ (26), പുത്തൻകുരിശ് വാരിക്കോലി ചേലാ മഠത്തിൽ മനോഹ സാജു (23), കാഞ്ഞിരക്കാട് കൊന്നംകുടി ആസിഫ് (27) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
തിരുന്നാവായ സ്വദേശി അബ്ദുൽ ഷമീറിനെയാണ് കാഞ്ഞിരക്കാട് വച്ച് ആക്രമിച്ചത്. രാത്രി 8.30 ന് ആണ് സംഭവം. വാഹനം ഒതുക്കി ഭക്ഷണം കഴിക്കാൻ തയ്യാറെടുത്ത യാത്രക്കാരന്റെ സമീപത്ത് എത്തിയ സംഘം 500 രൂപ ഗൂഗിൾ പേ ചെയ്താൽ പണമായി തരാമോ എന്ന് ചോദിച്ചു.
പേഴ്സിൽ നിന്നും പണമെടുത്ത സമയം യാത്രക്കാരനെ ആക്രമിച്ച് 2000 രൂപ കവർച്ച ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ടി. എം. സുഫി, സബ് ഇൻസ്പെക്ടർമാരായ പി. എം. റാസിഖ്, റിൻസ് എം തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: