കൊച്ചി: ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം രചിച്ച് കുരുക്ഷേത്ര പ്രകാശന് പുറത്തിറക്കുന്ന ‘മലയാളി കാണാത്ത മാര്‍ക്സിന്റെ മുഖങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
മാര്‍ക്സിന്റെ എല്ലാവരും പറയുന്ന വിവരങ്ങള്‍ക്കുപരി അധികമാരും അറിയാത്ത കാര്യങ്ങളാണ് രചനയിലുള്ളതെന്ന് പുസ്തക പ്രകാശനം നിര്‍വഹിച്ച പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ എന്‍.എം. പിയേഴ്സണ്‍ പറഞ്ഞു. ആധുനിക കേരളം സൃഷ്ടിച്ചത് ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള മഹാന്മാരാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ളവര്‍ കേരളം ഭരിച്ച് നശിപ്പിക്കുകയാണെന്നും പിയേഴ്സണ്‍ കുറ്റപ്പെടുത്തി. മാര്‍ക്സിനെപ്പറ്റിയുള്ള ഏറെ ആഴത്തിലുള്ള അപഗ്രഥനമാണ് പുസ്തകം പകര്‍ന്ന് നല്‍കുന്നത്. മാര്‍ക്സ് ഇനിയൊരിക്കലും തിരിച്ചുവരില്ല, മാര്‍ക്സിന്റെ ആശയങ്ങള്‍ ലോകം തള്ളിക്കളഞ്ഞതായും പുസ്തകം വായിക്കുന്നതിലൂടെ വായനക്കാര്‍ക്ക് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി ആദ്യപ്രതി സ്വീകരിച്ചു.
സമന്വയമാണ് ആവശ്യം, സംഘര്‍ഷമല്ലെന്ന ആശയമാണ് പുസ്തകം പ്രധാനമായും മുന്നോട്ടുവെക്കുന്നതെന്ന് അധ്യക്ഷനായ തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു.
കുരുക്ഷേത്ര പ്രകാശന് ചീഫ് എഡിറ്റര്‍ ജി. അമൃതരാജ് ആശംസയര്‍പ്പിച്ചു. മുരളി പാറപ്പുറം മറുപടി പ്രസംഗം നടത്തി. കുരുക്ഷേത്രപ്രകാശന്‍ ഡയറക്ടര്‍മാരായ ബി. വിദ്യാസാഗര്‍ പുസ്തക പരിചയവും കെ. ആര്. ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു.
https://www.facebook.com/murali.kp.52/posts/pfbid02V2Rxh5ytp8abbkTJwf8pdgku63SyguR8pEsB9UUgyZxgfAp4A6g8adxXQbCtqqp9l
പ്രതികരിക്കാൻ ഇവിടെ എഴുതുക: