കണ്ണൂര്‍: മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. തലശേരി – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ബാലരാജനെയാണ് പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം ബസ് തലശേരി സ്റ്റാന്‍ഡിലേക്ക് കയറവെ ഒരു കാറില്‍ ഇടിച്ചു.തുടര്‍ന്ന് പൊലീസ് എത്തി. പരിശോധനയില്‍ ബാലരാജന്‍ മദ്യപിച്ചെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്.
മെഡിക്കല്‍ പരിശോധനക്ക് ശേഷം ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: