ന്യൂദല്‍ഹി : ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റിവച്ചു. മകരസംക്രാന്തി, പൊങ്കല്‍ അടക്കം ഉത്സവങ്ങള്‍ പരിഗണിച്ചാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മറ്റു ദിവസങ്ങളിലെ പരീക്ഷ തിയതികളില്‍ മാറ്റമില്ല. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍ടിഎ) അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പിഎച്ച്ഡി പ്രവേശനം, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കായി പരീക്ഷ നടത്തുന്നത്.
ജനുവരി 15ന് രാവിലെ സംസ്കൃതം, ജേര്‍ണലിസം, ജാപ്പനീസ്, പെര്‍ഫോമിംഗ് ആര്‍ട്ട്, ഇലക്ട്രോണിക് സയന്‍സ്, നിയമം തുടങ്ങിയ വിഷയങ്ങളിലാണ് പരീക്ഷ. ഉച്ചയ്ക്ക് ശേഷംമലയാളം, ഉര്‍ദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകളാണ് മാറ്റിയത്.
ജനുവരി മൂന്ന് മുതല്‍ 16വരെയാണ് വിവിധ വിഷയങ്ങളില്‍ യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. ജനുവരി ഒന്ന് മുതല്‍ 19വരെ നടത്താനിരുന്ന പരീക്ഷയാണ് ജനുവരി മൂന്ന് മുതല്‍ 16വരെയായി പുനക്രമീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: