തിരുവനന്തപുരം:പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി. ക്യാമ്പസിലെ പൊതുദര്ശനത്തില് മുന്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു.
ഞായറാഴ്ച വൈകിട്ട് സ്വദേശമായ കൊല്ലം പള്ളിമുക്കിലെ കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് പള്ളിയില്‍ കബറടക്കം നടക്കും.എന്‍ജിനീയറിംഗ് കോളേജ് ക്യാമ്പസിലെ പണിതീരാത്ത കെട്ടിടത്തില്‍ ഡിസംബര്‍ 31നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും കത്തിക്കഴിഞ്ഞതിനാല് മൃതദേഹം താഹയുടേത് തന്നെയെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ മൃതദേഹം താഹയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച്് ഡിഎന്‍എ പരിശോധനാ ഫലം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് താഹ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍. പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജിന്റെ തുടക്ക കാലത്ത് തലസ്ഥാനത്തെ മുന്‍നിര സ്ഥാപനമായിരുന്നു.എന്നാല്‍ പിന്നീട് കോളേജ് നഷ്ടത്തിലായി. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും കഴിഞ്ഞിരുന്നില്ല.
വിദേശത്ത് ബിസിനസ് നടത്തി വിജയിച്ച താഹ അതൊക്കെ വിട്ടാണ് കേരളത്തിലെത്തി എന്‍ജിനീയറിംഗ് കോളേജ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: