കോട്ടയം: ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. യൂത്ത് ലീഗാണ് ജോര്‍ജിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299, കെപി ആക്ട് 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ചാനല്‍ ചര്‍ച്ചയിലെ മുസ്ളീം വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നതായും പരാമര്‍ശം പലരും തെറ്റായി വ്യാഖ്യാനിച്ചുവെന്നും സേഷ്യല്‍ മീഡിയ പോസ്റ്റില്‍ പിന്നീട് പി സി പറഞ്ഞിരുന്നു. കേസെടുക്കും മുന്പാണ്ു അദ്ദേഹം ക്ഷമാപണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: