തിരുവനന്തപുരം: നിയമസഭ പുസ്തകോത്സവത്തില്‍ അരങ്ങേറിയ ജനം ടിവിയുടെ മ്യൂസിക് ഇന്ത്യ സീസണ് 2 നൃത്ത സംഗീത മാമാങ്കം വന്‍ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അഭിനേത്രിയും പിന്നണി ഗായികയുമായ കൃഷ്ണപ്രഭയുടെയും സി.ഒ.കെ ബാന്‍ഡിന്റെയും നേതൃതത്തില്‍ നടന്ന പരിപാടി സംഗീതനൃത്ത പ്രേമികളെ രസിപ്പിച്ചു.
ചടങ്ങില്‍ സ്പീക്കറേയും വിവിധ പ്രമുഖ സ്പോണ്സര്മാരെയും ജനം ടി വി ആദരിച്ചു. ‘രാജ്യത്ത് എവിടെയും നടക്കാത്ത പുസ്തകോത്സവമാണ് നിയമസഭയില്‍ സംഘടിപ്പിക്കുന്നത്. സാഹിത്യോത്സവത്തിന് ജനം ടിവി പൂര്‍ണ പിന്തുണ നല്‍കും,’ എന്ന് ജനം ടി വി പ്രഭാരി എ. ജയകുമാര്‍ പറഞ്ഞു.
ജനം ടിവി പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്നതിനാല്‍ പുതിയ മാറ്റങ്ങളോടെ പ്രേക്ഷകരുടെ മുന്നില്‍ വരികയാണെന്ന് എക്സിക്യൂട്ടീവ് ചെയര്മാന് ജി. സുരേഷ് കുമാര്‍ വ്യക്തമാക്കി.
പരിപാടിയില്‍ എം.ഡി. ചെങ്കല്‍ രാജശേഖരന്, ജനറല്‍ മാനേജര്‍ സൂരജ് എസ്. നായര്‍, ചീഫ് എഡിറ്റര്‍ പ്രദീപ് പിള്ള, പ്രോഗ്രാം ഹെഡ് അനില്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാത്രി ഏഴ് മണി മുതല്‍ പതിനൊന്ന് മണി വരെ നീണ്ടുനിന്ന സാംസ്കാരികമാമാങ്കം സംഗീതപ്രേമികളുടെ ആഘോഷമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: