ചെങ്ങന്നൂര്‍: രാജ്യത്തിന് അഭിമാനമായി മലയാളി കോളേജ് അധ്യാപകന്. ഭുവനേശ്വറില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്കൃത വരികള്‍ എഴുതിയ പന്തളം എന്‍എസ്എസ് കോളേജിലെ സംസ്കൃത വിഭാഗം അധ്യാപകന് ആനന്ദരാജ് പ്രധാനമന്ത്രിയുടെ ആശംസ ലഭിച്ചതിലുള്ള സന്തോഷത്തിലാണ്.
ഈ ഗാനം ആഗോള ഭാരതീയരുടെ സ്വത്വ ഗാനമായി മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചത്. ഗാനം തയ്യാറാക്കിയ റിക്കി കേജിനെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശിയായ ആനന്ദരാജ് എം. ജി സര്‍വ്വകലാശാലയില്‍ നിന്ന് മീമാംസയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അജ്മീര്‍ ദയാനന്ദ ഗുരുകുലത്തില്‍ നിന്നാണ് അദ്ദേഹം വേദാന്തത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: