ന്യൂദെൽഹി:കനത്ത മൂടൽമഞ്ഞ് ദെൽഹിയുടെ ദൂരക്കാഴ്ച്ച പൂജ്യമാക്കി കുറച്ചതിനെ തുടർന്ന് ദെൽഹി ഇൻ്റർനാഷണൽ എയർപോർട്ടിൽ 150 വിമാനങ്ങളാണ് വൈകിയത്. 26 ട്രെയിനുകളും വൈകിയാണ് സർവ്വീസ് നടത്തിയത്. ഓരോ ഫ്ലൈറ്റും ശരാശരി 41 മിനിട്ടാണ് വൈകിയതെന്ന് വ്യോമയാന വകുപ്പിന്റെ വെബ് സൈറ്റ് ഫ്ലൈറ്റ് റഡാർ 24 പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ് കാരണം നൂറ് കണക്കിന് വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയും വൈകി ഓടുകയോ ചെയ്തിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മൂടൽ മഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദെൽഹിയിലെ വായുഗുണ നിലവാരം കൂടുതൽ മോശമായിട്ടുണ്ട്. എക്യുഐ 408 ൽ എത്തിയതോടെ വളരെ മോശം വിഭാഗത്തിൽ നിന്നും കഠിനം വിഭാഗത്തിലേക്ക് താഴ്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: