ന്യൂദല്‍ഹി :: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് നടപടി.
ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിക്കണം. മലയാളിയായ അഭിഭാഷകന് മാത്യൂസ് നെടുമ്പാറയുടെ ഹര്‍ജിയിലാണ് നോട്ടീസ്.
അണക്കെട്ടിന്റെ സുരക്ഷയില്‍ കേരളത്തിന് ആശങ്കയുണ്ട്. എന്നാല്‍ അണക്കെട്ടിന് യാതൊരു സുരക്ഷാ പ്രശ്നങ്ങളുമില്ലെന്നാണ് തമിഴ്നാടിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: