കൊച്ചി: സ്ത്രീയുടെ ‘ബോഡി സ്ട്രക്ചര്‍ ‘നല്ലതാണെന്ന പരാമര്‍ശവും സത്രീത്വത്തെ അപമാനിക്കലാണെന്ന മറ്റൊരു കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശം ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ബോബി ചെമ്മണ്ണൂരിന് വിനയാകും. താന്‍ ഹണി റോസിനെ പുകഴ്ത്തുകമാത്രമാണ് ചെയ്തതെന്ന വാദമാണ് ബോബി മുഖ്യമായും ഉയര്‍ത്തുന്നത്. എന്നാല്‍ ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ കീഴ്ക്കോടതികള്‍ക്കും മറിച്ചൊരു നിലപാടെടുക്കാന്‍ ആവില്ല.
സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥന് പുത്തന്‍വേലിക്കര സ്വദേശി രാമചന്ദ്രന്‍നായര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അനാവശ്യമായ വര്‍ണനകള്‍ നടത്തുന്നതും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗീകച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്ന് വിധിച്ചത്. ഇതും ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: