കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ വയനാട്ടില്‍ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് വൈകിട്ട് ഏഴ് മണിയോടെയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ല എന്നാണ് അറിയുന്നത്.
നാളെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനമെങ്കില്‍ ബോബി ചെമ്മണ്ണൂരിന് ഇന്ന് രാത്രി പൊലീസ് സ്റ്റേഷനില്‍ കഴിച്ചു കൂട്ടേണ്ടി വരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ വ്യാഴാഴ്ച ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് അറിയുന്നത്.
അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ബോബി ചെമ്മണ്ണൂുര് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: