എറണാകുളം:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയിലേക്ക് വീണു. ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡില്‍ ആണ് അപകടമുണ്ടായത്.
താഴെക്ക് മറിഞ്ഞ കാര്‍ വീടിനുമുകളില്‍ വീഴുകയായിരുന്നു. മുതുകല്ല് കരിമലയില്‍ സുരേഷിന്റെ വീടിന് മുകളിലാണ് കാര്‍ വീണത്.
കാര്‍ പതിക്കുമ്പോള്‍ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
ശബരിമല ദര്‍ശനത്തിന് ശേഷം കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.കാര്‍ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: