ന്യൂഡൽഹി : ഛത്തീസ്ഗഡിൽ ഒൻപത് സൈനികരുടെ വീരമൃത്യുവിനിടയാക്കിയ മാവോ ഭീകരരുടെ ആക്രമണത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇതിനെക്കുറിച്ച് എക്സിൽ പോസ്റ്റ് ചെയ്ത അദ്ദേഹം, 2026 മാർച്ചോടെ ഇന്ത്യയിൽ നിന്ന് മാവോയിസ്റ്റുകളെ ഇല്ലാതാക്കുമെന്നും ഉറപ്പ് നൽകി. സൈനികരുടെ ത്യാഗങ്ങൾ പാഴാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ ബിജാപൂരിൽ ഐഇഡി സ്ഫോടനത്തിൽ സൈനികർ നഷ്ടപ്പെട്ട വാർത്തയിൽ ഞാൻ അതീവ ദുഃഖിതനാണ്. ധീരരായ സൈനികരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. ഈ സങ്കടം വാക്കുകളിൽ പ്രകടിപ്പിക്കുക അസാധ്യമാണ്. പക്ഷേ, നമ്മുടെ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. 2026 മാർച്ചോടെ ഇന്ത്യയിൽ ഭീകരത അവസാനിപ്പിക്കുമെന്നും ‘ അദ്ദേഹം പറഞ്ഞു.
ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം. ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്.ജി) ഇരുപതോളം അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മാവോ ഭീകരർക്കെതിരായ ഓപ്പറേഷന് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: