തൃശൂര്‍: ഗള്‍ഫില്‍ നിന്നും കടത്തി കൊണ്ടു വന്ന സ്വര്‍ണത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയിലായി. അകലാട് എം.ഐ.സി സ്കൂള്‍ റോഡിന് സമീപമുള്ള മുഹമ്മദ് സഫ്വാന് (30), അകലാട് സ്വദേശി ഷെഹീന്‍ (29), പുന്നയൂര്‍ക്കുളം അണ്ടത്തോട് സ്വദേശി നെദീം ഖാന് (29), അകലാട് സ്വദേശി ആഷിഫ് ഫഹ്സാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
എടക്കഴിയൂര്‍ മഞ്ചറമ്പത്ത് വീട്ടില്‍ അലിയുടെ മകന് ഷനൂപിനെയാണ് പ്രതികള്‍ രണ്ടു ദിവസം തടങ്കലില്‍ വച്ച് മര്‍ദ്ദിച്ചത്.എടക്കഴിയൂരുള്ള വീട്ടില്‍നിന്നും യുവാവിനെ തട്ടിക്കൊണ്ടുവന്ന് ഗുരുവായൂര്‍ കിഴക്കേ നടയിലുള്ള ലോഡ്ജിലും, വാടാനപ്പിള്ളി ബീച്ചിലും വച്ചാണ് മര്‍ദ്ദിച്ചത്.
ഗുരുവായൂരുള്ള ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഇവിടെയെത്തി പൊലീസ് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: