തിരുവനന്തപുരം: ദേശീയ പട്ടികജാതി കമ്മീഷന് കേരളത്തിലെ പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കമ്മീഷന് ചെയര്മാന് കിഷോര്‍ മക്ക് വാന, അംഗങ്ങളായ ലവ് കുഷ് കുമാര്‍, വടേപ്പള്ളി രാമചന്ദര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളുവിന്റെ സാന്നിധ്യത്തില്‍ വിവാന്ത ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും നടപടികളും കമ്മീഷന് വിലയിരുത്തി. എംഎല്‍എമാരായ എ രാജ, പി പി സുമോദ്, ഒ എസ് അംബിക, കെ ശാന്തകുമാരി കെ എം സച്ചിന്‍ദേവ് , ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്, മുന്‍ എം പി കെ സോമപ്രസാദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: