ന്യൂദെൽഹി:പുതുവർഷത്തിൽ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1818.5 രൂപയിൽ നിന്ന് 1804 രൂപയായാണ് കുറച്ചത്. എന്നാൽ 14.2 കിലോ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇന്ധന വിലയിലും 1.54 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്.
എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായി അഞ്ച് മാസം വർദ്ധിച്ചിരുന്നു. ഇത്തരത്തിൽ 172.5 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ആഗസ്റ്റിന് മുമ്പ് നാല് തവണകളായി 148 രൂപയാണ് കുറച്ചത്. മുംബൈയിൽ 19 കിലോഗ്രാം എൽപിജി വാണിജ്യ സിലിണ്ടറിന് 1756 രൂപയും കൊൽക്കത്തയിൽ 1911 രൂപയും ചെന്നൈയിൽ 1966 രൂപയുമാണ് വില. 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 803 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: