വയനാട് :ഹെല്‍മറ്റ് കൊണ്ട് ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്കന് പിടിയിലായി. കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലുളള വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58) ആണ് അറസ്റ്റിലായത്.
കമ്പളക്കാട് ടൗണിലെ ഗവ. എല്‍.പി. സ്കൂള്‍ ജംഗ്ഷനില്‍ ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഹോം ഗാര്‍ഡിനെയാണ് ഇയാള്‍ ആക്രമിച്ചത്. ഒളിവില്‍ പോയ പ്രതി കല്‍പ്പറ്റ ജില്ല സെക്ഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ നവംബര്‍ 25ന് രാവിലെയാണ് സംഭവമുണ്ടായത്.
നോ പാര്‍ക്കിംഗ് ബോര്‍ഡിന് താഴെ പാര്‍ക്ക് ചെയ്ത സ്കൂട്ടറിന്റെ ഫോട്ടോ ഹോം ഗാര്‍ഡ് എടുത്ത വിരോധത്തിലായിരുന്നു ആക്രമണം. ഹോം ഗാര്‍ഡിനെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് മുഖത്തടിക്കുകയും വണ്ടിക്ക് ഫൈന്‍ അടിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: