കൊച്ചി: വേല വെടിക്കെട്ടിന് അനുമതിക്കായി ചീഫ് എക്സ്പ്ളൊസീവ്സ് കണ്ട്രോളര് അടക്കമുള്ള അധികൃതരെ സമീപിക്കാന്‍ ഹൈക്കോടതി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്കി. നിയമം മറികടന്ന് തിരക്കിട്ട് അനുമതി നല്കാന് കോടതിക്കാവില്ലെന്നും രണ്ടാം തിയതിക്കകം ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ചീഫ് എക്സ്പ്ളൊസീവ്സ് കണ്ട്രോളറും എഡി എമ്മും തീരുമാനം എടുക്കണമെന്നും നിര്‍ദേശിച്ചു.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ടു നടത്താനുളള ഭൗതിക സാഹചര്യം തേക്കിന്‍കാട് മൈതാനിയില്‍ ഇല്ലെന്നും വെടിക്കെട്ടു പുരയും വെടിക്കെട്ടു നടക്കുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്ന പുതിയ കേന്ദ്ര നിയമം പാലിക്കപ്പെടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത്. തുടര്‍ന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: