തൃശൂര്‍:യുവതിയുടെ സ്വകാര്യ ചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂര് പൊറുത്തൂര് ലിയോ(26), പോന്നോര് മടിശേരി ആയുഷ് (19), പാടൂര്‍ ചുള്ളിപ്പറമ്പില്‍ ദിവ്യ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യുവതിയുമായിപ്രണയത്തിലായിരുന്ന യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്വകാര്യചിത്രം കാണിച്ചായിരുന്നു ഭീഷണി. ആശങ്കയിലായ യുവതി വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു.
തുടര്‍ന്നാണ് സ്വര്‍ണം കവര്‍ന്നതായി പാവറട്ടി പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: