ജമ്മു : പാകിസ്ഥാൻ ഐഎസ്ഐയുടെ ഏജൻ്റായ അബ്ദുൾ ഖയൂമിന് നൗഷേരയിലെ കോടതി അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി രജൗരി രാജീവ് ഗുപ്തയാണ് വിധി പ്രഖ്യാപിച്ചത്.
ആയുധ നിയമത്തിലെ 7/25(1A) പ്രകാരമുള്ള കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും അതിക്രമിച്ച് അതിർത്തി കടന്നതിന് ഒരു വർഷത്തെ തടവും കോടതി വിധിച്ചു.
പോലീസ് കേസ് അനുസരിച്ച് 2014 നവംബറിൽ അജ്ഞാതനായ ഒരു തീവ്രവാദി അതിർത്തി കടന്നതായി ജങ്കാർ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സുപ്രധാന രേഖകളും ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം ഇയാളെ അതിർത്തി വേലിക്ക് സമീപം പിടികൂടുകയായിരുന്നു.
തുടർന്ന് നൗഷേര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: