ന്യൂദല്‍ഹി: ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച അതിവേഗം മുന്നേറുകയാണ്. ഈ നേട്ടങ്ങള്‍ ഇന്ത്യയെ ആഗോള വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുവാന്‍ ഏറെ സഹായിക്കും.
2023ല്‍ ഇന്ത്യയില്‍ 1.9 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചു. ഈ വര്‍ഷം വിനോദസഞ്ചാര വഴിയുള്ള വിദേശനാണ്യ വിനിമയ വരുമാനം 231,927 കോടി രൂപയായി ഉയര്‍ന്നു. അതേസമയം, 25കോടി ആഭ്യന്തര വിനോദസഞ്ചാരികള്‍ 2023ല്‍ ഇന്ത്യയിലുടനീളം യാത്ര ചെയ്തു.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം
രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ ഐക്കണിക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആഗോള തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി മൂലധന നിക്ഷേപത്തിനായി 3295.76 കോടി രൂപയുടെ 40 പുതിയ പദ്ധതികള്‍ അനുവദിച്ചു.
സ്വദേശ് ദര്ശന് 2.0: 793.20 കോടി രൂപയുടെ 34 പദ്ധതികള്‍ 2023ല്‍ അംഗീകരിച്ചു.
‘ചലോ ഇന്ത്യ’ പ്രചാരണം: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് ഒരു ലക്ഷം സൗജന്യ ഇവിസകള്‍ പ്രഖ്യാപിച്ചു.
ഇന്‍ക്രെഡിബിള്‍ ഇന്ത്യ കണ്ടന്റ് ഹബ്: ആഗോള വിനോദസഞ്ചാര വ്യവസായത്തിന് ഇന്ത്യയെക്കുറിച്ചുള്ള ഉള്ളടക്കത്തിന്റെ ഏകീകൃത ഉറവിടം ഒരുക്കിയിരിക്കുന്നു.
പര്യടന മിത്ര ആന്‍ഡ് ദീദി പദ്ധതി
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തദ്ദേശീയരെ അംബാസഡര്‍മാരായി ശാക്തീകരിക്കുന്നതിനുള്ള ‘പര്യതന്‍ മിത്ര ആന്‍ഡ് പര്യതന്‍ ദീദി’ സംരംഭം ആരംഭിച്ചു. വിനോദസഞ്ചാരം തൊഴിലവസരങ്ങളും സാമൂഹിക ഇടപെടലുകളും സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു.
‘ദേഖോ അപ്നാ ദേശ് പീപ്പിള്‍സ് ചോയ്സ് 2024’: ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തുന്നതിനായി രാജ്യമെമ്പാടുമുള്ള വോട്ടെടുപ്പ് സംഘടിപ്പിച്ചു.
വികസന പദ്ധതികളും പരിപാടികളും
2024ല്‍ വിനോദസഞ്ചാര മന്ത്രാലയം വിവിധ മേഖലകളില്‍ 5287.90 കോടി രൂപയുടെ 76 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുകയും അതില്‍ 75 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ ഫ്ളോട്ടിംഗ് ഹട്ടുകള്‍
പ്രസാദ് സ്കീം: 1646.99 കോടി രൂപയുടെ 48 പദ്ധതികള്‍ അംഗീകരിച്ചു. 23 പദ്ധതി പൂര്‍ത്തിയായി.
കുസുമം സരോവരത്തില്‍ ദീപാലങ്കാരം (യു.പി ഗോവര്‍ധന)
അസിസ്റ്റന്‍സ് ടു സെന്‍ട്രല്‍ ഏജന്‍സിസ്: 937.56 കോടി രൂപയുടെ 65 പദ്ധതികള്‍ നടപ്പാക്കുന്നു.
ആഗോള തലത്തില്‍ ഇന്ത്യയെ പ്രചാരണം
2024ല്‍ ഡല്‍ഹിയില്‍ ‘ഭാരത് പര്‍വ്’ എന്ന പരിപാടി വിജയകരമായി സംഘടിപ്പിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ വിനോദസഞ്ചാര ആകര്ഷണങ്ങള് പ്രദര്‍ശിപ്പിച്ച ഈ പരിപാടി, വിനോദസഞ്ചാരത്തിനുള്ള ഒരു വലിയ വേദിയായിരുന്നു.
‘ചലോ ഇന്ത്യ ഗ്ലോബല്‍ ഡയസ്പോറ കാമ്പയിന്’: ഇന്ത്യന്‍ പ്രവാസികളെ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്മാരാക്കുന്നതിനുള്ള ഈ പ്രചാരണത്തില്‍ 5 വിദേശ സുഹൃത്തുക്കളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നു.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകത്തിനുമുന്നില്‍
2024 ജൂലൈയില്‍ ന്യൂഡല്‍ഹിയിലെ ‘ഭാരത് മണ്ഡപ’ത്തില്‍ ലോക പൈതൃക സമിതിയുടെ 46ാമത് സമ്മേളനത്തോടനുബന്ധിച്ച് ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പ്രദര്‍ശനം സംഘടിപ്പിച്ചു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരവും പൈതൃകവും വാഴ്ചവല്ക്കരിച്ച ഈ പ്രദര്‍ശനം 36 സംസ്ഥാനങ്ങളും 10 കേന്ദ്ര മന്ത്രാലയങ്ങളും പങ്കെടുത്തു.
2024 സെപ്റ്റംബര്‍ 27ന് ന്യൂഡല്‍ഹിയില്‍ ടൂറിസം മന്ത്രാലയം ലോക വിനോദസഞ്ചാര ദിനാഘോഷം സംഘടിപ്പിച്ചു. ഈ വര്‍ഷം ‘ടൂറിസവും സമാധാനവും’ എന്ന ആശയം പ്രമേയമാക്കി.
അന്താരാഷ്ട്ര സഹകരണം
ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചക്കായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, എട്ട് പ്രമുഖ ദേശീയ, ആഗോള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളുമായി ധാരണാപത്രം ഒപ്പുവച്ചു.
2024ല്‍ കാസിരംഗയില്‍ 12ാമത് അന്താരാഷ്ട്ര വിനോദസഞ്ചാര മാര്‍ട്ട് സംഘടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രദര്‍ശിപ്പിച്ച ഈ പരിപാടി വലിയ വിജയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: