ന്യൂദല്‍ഹി: വീണ്ടും റെയില്‍വേയുടെ പ്രശസ്തി തകര്‍ക്കാനുള്ള ഗൂഢപദ്ധതിയുമായി ഇന്‍ഡി മുന്നണി അംഗവും ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ഗോവയിലേക്കുള്ള വന്ദേഭാരത് തീവണ്ടി പാളം മാറി ഓടി എന്നതാണ് അഖിലേഷ് യാദവ് പറഞ്ഞു പരത്താന്‍ ശ്രമിച്ച കള്ളം. പക്ഷെ ഉടനെ ഇന്ത്യന്‍ റെയില്‍വേ തന്നെ ഇത് സംബന്ധിച്ച് ഫാക്ട് ചെക്ക് ചെയ്ത് നുണ പൊളിച്ചടക്കുകയായിരുന്നു. ഇതോടെ ഇന്ത്യയാകെ മുഖം നഷ്ടപ്പെട്ട സ്ഥിതിയിലാണ് യുപി നേതാവായ അഖിലേഷ് യാദവ്.
भाजपा ‘डबल इंजन’ की सरकार नहीं, ‘डबल ब्लंडर’ की सरकार है।
भाजपा ने देश की गाड़ी को भी गलत पटरी पर डाल दिया है। pic.twitter.com/wcCwEhjjLb
— Akhilesh Yadav (@yadavakhilesh) December 24, 2024
അഖിലേഷ് യാദവിന് മുംബൈ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നല്കിയ മറുപടി:
Sir, it is factually incorrect information.
The train was diverted because of a problem en route. The train had started from its scheduled station i.e. Chhatrapati Shivaji Maharaj Terminus, Mumbai and arrived at the predetermined scheduled station i.e. Madgaon. https://t.co/FJLdzbAmXL— DRM Mumbai CR (@drmmumbaicr) December 24, 2024
മുംബൈയിലെ ഛത്രപതി ശിവജി ടെര്മിനസില് നിന്നും ഗോവയിലേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനാണ് പാളം മാറി ഓടിയെന്ന് അഖിലേഷ് യാദവ് അവകാശപ്പെട്ടത്. ഗോവയില്‍ എത്തേണ്ട വന്ദേഭാരത് പകരം മുംബൈയിലെ താനെയില്‍ എത്തിച്ചേര്‍ന്നു എന്നായിരുന്നു അഖിലേഷ് യാദവിന്റെ കള്ളക്കഥ.
ഉടനെ റെയില്‍വേ ഇത് സംബന്ധിച്ച വസ്തുതകള്‍ പരിശോധിച്ച റെയില്‍വേ ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഖിലേഷ് യാദവിന് താക്കീത് നല്കി.മുംബൈയിലെ ഛത്രപതി ശിവജി ടെര്മിനസില് നിന്നും യാത്രി തിരിച്ച വന്ദേഭാരത് ഗോവയിലെ മഡ് ഗാവില്‍ തന്നെയാണ് എത്തിയതെന്നും റെയില്‍വേ അറിയിച്ചു. യാത്രാമദ്ധ്യേ ഒരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ അല്പദൂരം ട്രാക്ക് മാറ്റി ഓടേണ്ടതായി വന്നു എന്നേയുള്ളൂ. – മുംബൈയിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറയുന്നു.
റെയില്‍വേയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഇന്ത്യാമുന്നണി കഴിഞ്ഞ കുറെ നാളായി കിണഞ്ഞ് ശ്രമിക്കുകയാണ്. രാഹുല്‍ ഗാന്ധി തന്നെ പാളം നന്നാക്കുന്ന സാധാരണ തൊഴിലാളികളെക്കണ്ട് അവരില്‍ അസംതൃപ്തി നിറയ്ക്കാന്‍ ശ്രമിച്ചിരുന്നു. നിങ്ങള്‍ക്ക് കിട്ടുന്ന ശമ്പളം തീരെ പോരെന്ന് പറഞ്ഞായിരുന്നു രാഹുല്‍ ഗാന്ധി അവരെ ഇളക്കിവിടാന്‍ ശ്രമിച്ചത്. ഇവരാണ് പാളത്തിലൂടെ കിലോമീറ്ററുകളോളം നടന്ന പാളത്തിലെ പോരായ്മകള്‍ കണ്ടുപിടിക്കേണ്ടവര്. അതിനിടെയാണ് ട്രെയിന്‍ ജിഹാദ് വ്യാപകമായി ആരംഭിച്ചത്. പാളങ്ങളില്‍ കല്ലോ, മറ്റ് വലിയ സാമഗ്രികളോ കൊണ്ടുവന്നിട്ട് ട്രെയിന്‍ പാളം തെറ്റിച്ച് അപകടങ്ങളുണ്ടാക്കുന്നത് പതിവായി. ഇതില്‍ പലതും കണ്ടുപിടിക്കപ്പെട്ടതോടെ ഇതില്‍ അല്പം കുറവ് വന്നിട്ടുണ്ട്. ഡീപ് സ്റ്റേറ്റ് എന്ന അമേരിക്ക കേന്ദ്രീകരിച്ചുള്ള വന്അധികാരസംഘം ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത കാര്യമായി പ്രചരിക്കുന്നുണ്ട്. ഇവരുടെ ഒരു പ്രധാന ടൂള്‍ കിറ്റ് ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത തകര്‍ക്കാന്‍ കിണഞ്ഞുശ്രമിക്കുക എന്നതാണ്. അതിന്റെ ഭാഗമായാണ് അവര്‍ ഇന്ത്യന്‍ റെയില്‍വേ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വരുത്താന്‍ ശ്രമിക്കുന്നത്. ഒരു റെയില്‍വേ അപകടമുണ്ടായാല്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് സമൂഹമാധ്യമപേജുകള്‍ അതിനെ കൊട്ടിഘോഷിക്കുകയും റെയില്‍വേ മന്ത്രിയുടെ രാജിക്ക് മുറവിളി കൂട്ടുന്നതും പതിവാണ്. എന്നാല്‍ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച റെയില്‍വേ മന്ത്രിയാണ് ഇന്നുള്ള അശ്വിനി വൈഷ്ണവ്. യുഎസിലെ പല വമ്പന്‍ കമ്പനികളിലും പ്രവര്‍ത്തിച്ച് പരിചയമുണ്ട് ഇദ്ദേഹത്തിന്. ജിഇ ഇലക്ട്രിക്കിന്റെ ട്രാന്സ്പോര്ട്ടേഷന് ഡിവിഷനില്‍ മാനേജിംഗ് ഡയറക്ടറായിരുന്നു. അതിന് ശേഷം സീമന്‍സില്‍ ലോകോമോട്ടീവ്സ് ആന്റ് അര്‍ബന്‍ ട്രാന്സ്പോര്ട്ടേഷന് ഡിവിഷന്റെ വൈസ് പ്രസിഡന്റായിരുന്നു.ഐഐടി കാണ്‍പൂരില്‍ നിന്നും എഞ്ചിനീയറിംഗില്‍ എംടെക് നേടിയിട്ടുണ്ട്.അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎ നേടി. അശ്വിനി വൈഷ്ണവിന്റെ കാലത്താണ് വന്ദേഭാരത് യാഥാര്‍ത്ഥ്യമായത്. ഇനി ബുള്ളറ്റ് ട്രെയിന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ഇന്ത്യയിലെ ട്രെയിന്‍ സങ്കല്പങ്ങളെ തിരുത്തിയെഴുതിക്കൊണ്ട് വന്ദേഭാരത് ട്രെയിന്‍ വിമാനത്തിന്റെ സൗകര്യങ്ങളോടെ എത്തിയപ്പോള്‍ പല വിധ അപവാദപ്രചാരണങ്ങള്ക്കൊണ്ട് അതിനെ നശിപ്പിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ മത്സരിച്ചു. ഭക്ഷണം ശരിയല്ല, പറഞ്ഞ വേഗതയില്ല, ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്നിങ്ങനെ നീണ്ടു പരാതികള്‍. കല്ലെറിഞ്ഞ് വന്ദേഭാരതിന്റെ ചില്ല് പൊട്ടിക്കാനും മറ്റൊരു കൂട്ടര് ശ്രമിച്ചു. പക്ഷെ എല്ലാ പ്രതിപക്ഷ എംപിമാരും അവരുടെ മണ്ഡലത്തിലൂടെ വന്ദേഭാരത് വരാന്‍ മത്സരിക്കുന്നത് കാണുമ്പോള്‍ ഇവരുടെ കള്ളത്തരം തന്നെയാണ് വെളിയില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: