കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കിക്കെതിരെ കേസ്. കണ്ണൂരില്‍ കെഎസ്യു മാര്‍ച്ചിനിടെ അബിന്‍ വര്‍ക്കി മാധ്യമങ്ങളെ കണ്ടിരുന്നു.
മാധ്യമങ്ങളോട് സംസാരിക്കെ, പി ശശിയുടെ വാക്ക് കേട്ട് കെഎസ്യു കാരെ ആക്രമിച്ചാല്‍ പൊലീസുകാരെ തെരുവില്‍ അടിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.ഇതാണ് കേസെടുക്കാന്‍ കാരണം.
കണ്ണൂര്‍ എസിപി ടി കെ രത്നകുമാറിനെയും ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്നാണ് കേസ് .കണ്ണൂര്‍ ടൗണ്‍ എസ്ഐ പി പി ഷമീലിന്റെ പരാതിയിലാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: