ന്യൂദല്‍ഹി: സിബിഎസ്ഇ, നവോദയ സ്കൂളുകളില്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പരീക്ഷ നിര്‍ബന്ധമാക്കി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസ കാലയളവില്‍ ഒരു വിദ്യാര്‍ത്ഥിയെയും പരാജയപ്പെടുത്താനോ പുറത്താക്കാനോ പാടില്ലെന്ന വ്യവസ്ഥയില്‍ ഭേദഗതിവരുത്തിയുള്ള കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങി. സൈനിക് സ്കൂളുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളിലെ സ്കൂളുകള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണ്.
ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രാഥമിക വിഭാഗത്തിലാണ് ആദ്യ പരീക്ഷ. ആറിലേക്ക് പ്രവേശിക്കുന്നതിന് പരീക്ഷാ വിജയം നിര്‍ബന്ധമാക്കി. ആറ് മുതല്‍ എട്ട് വരെയുള്ള മധ്യ വിഭാഗത്തില്‍ നിന്ന് ഒമ്പതിലേക്ക് പ്രവേശിക്കുന്നതിനും പരീക്ഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തോല്‍ക്കുന്നവര്‍ക്കായി രണ്ടുമാസത്തിന് ശേഷം വീണ്ടും പരീക്ഷ നടത്തണം. രണ്ടാമതും തോറ്റാല്‍ അതേ ക്ലാസില്‍ തന്നെ വീണ്ടും പഠിക്കേണ്ടിവരും. പരീക്ഷാ രേഖകള്‍ അദ്ധ്യാപകര്‍ സൂക്ഷിക്കണം എന്നതടക്കമുള്ള വ്യവസ്ഥകളും പുതിയ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: