റാഞ്ചി : ഭോജ്പുരി നടി അമ്രപാലി ദുബെ ഇസ്ലാം മതം സ്വീകരിച്ചതായി വ്യാപക പ്രചാരണം . ഷക്കിൽ പത്താൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് അമ്രപാലി ദുബെ ഹിജാബ് ധരിച്ചിരിക്കുന്ന വീഡിയോ പങ്ക് വച്ചിരിക്കുന്നത് . ഭോജ്പുരി നടി അമ്രപാലി ദുബെ ഇസ്ലാം സ്വീകരിച്ചുവെന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. നിരവധി മതമൗലികവാദികളാണ് നടിയുടെ ഹിജാബ് ധരിച്ച ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് .
മോ സാഹിദ് എന്ന യൂട്യൂബ് ചാനലിൽ അമ്രപാലിയുടെ ഇത്തരത്തിലുള്ള ഒന്നിലധികം വീഡിയോകൾ കണ്ടെത്തി. അമ്രപാലി ദുബെ ഇസ്ലാം മതം സ്വീകരിച്ചുവെന്നും നമസ്കാരം ആരംഭിച്ചതായും ഇതിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ വ്യാജമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പ്രചരിക്കുന്ന ഫോട്ടോകളെല്ലാം അമ്രപാലി ദുബെ സോഷ്യൽ മീഡിയയിൽ മുൻപ് പോസ്റ്റ് ചെയ്തിട്ടുള്ളതാണ് . ‘ ഫിലിം റോജ ‘ എന്ന കുറിപ്പോടെയാണ് താരം ഇത് പങ്ക് വച്ചതും . എന്നാൽ ഈ ഭാഗം വെട്ടി മാറ്റിയ ശേഷമാണ് ഇസ്ലാമിസ്റ്റുകൾ ചിത്രം പ്രചരിപ്പിക്കുന്നത് . ഹിജാബ് ധരിച്ച വീഡിയോ തന്റെ റോജ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ളതാണെന്ന് അമ്രപാലി തന്നെ മറ്റൊരു യൂട്യൂബ് വീഡിയോയിൽ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: