ലക്നൗ : നിരവധി വമ്പൻ പ്രൊജക്ടുകളുടെ തിരക്കിലാണ് നടി സായി പല്ലവി . വീരമൃത്യു വരിച്ച മുകുന്ദ് വരദരാജന്റെ ജീവിതം പ്രമേയമാക്കിയ ‘ അമരൻ ‘ എന്ന ചിത്രം ഹിറ്റായതിന് പിന്നാലെ നിരവധി നിർമ്മാതാക്കളാണ് താരത്തെ തേടിയെത്തുന്നത് .
‘അമരൻ’ ചിത്രം വൻ വിജയമായതിന്റെ ആഹ്ലാദത്തിലാണ് സായി പല്ലവി. ഈ ചിത്രത്തിലെ സായി പല്ലവിയുടെ അഭിനയം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. നിലവിൽ രാമായണം എന്ന ബോളിവുഡ് ചിത്രത്തിലാണ് സായ് പല്ലവി സീതയായി അഭിനയിക്കുന്നത്. രൺബീർ കപൂറാണ് ചിത്രത്തിൽ നായകൻ .
അതിനിടെ വാരണാസി അന്നപൂർണ ക്ഷേത്രത്തിൽ ദർശനം നടത്തിയ സായ് പല്ലവിയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.അമ്മയ്‌ക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത് . സായി പല്ലവി അന്നപൂർണ്ണേശ്വരിയ്‌ക്ക് മുന്നിൽ പ്രാർത്ഥിക്കുന്നതിന്റെയും , പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിന്റെയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: