വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് തന്റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം ജനുവരിയില്‍ നടത്തും. പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ബൈഡന് കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ജനുവരി പത്തിനാകും ഫ്രാന്‍സിസ് മാര്‍പാപ്പയെ ബൈഡന് കാണുക. ജനുവരി 9 മുതല്‍ 12 വരെ നടക്കുന്ന ഇറ്റലി, വത്തിക്കാന്‍ സന്ദര്‍ശത്തിനിടെയാകും കൂടിക്കാഴ്ച. സന്ദര്‍ശനം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ജനുവരി 20നാണ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുക. ലോകമെമ്പാടും സമാധാനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ മാര്‍പാപ്പയുമായി ബൈഡന് സംസാരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും ബൈഡന് കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: