ന്യൂദല്‍ഹി:ഒരിടവേളയ്ക്ക് ശേഷം രക്ഷകനായി വീണ്ടും അവതരിച്ച് അനുരാഗ് താക്കൂര്‍ എംപി. ബാബാ സാഹേബ് അംബേദ് കറുടെ പേരില്‍ കോണ്‍ഗ്രസിനെ സ്കോര്‍ ചെയ്യാന്‍ വിടാതെ, അംബേദ്കറിന് മേല്‍ ബിജെപിയ്ക്കുള്ള ആദരവ് വ്യക്തമാക്കിക്കൊണ്ടുള്ള അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ കുത്തിയിരിപ്പ് സമരത്തില്‍ കോണ്‍ഗ്രസ് ശരിയ്ക്കും നടുങ്ങി. ഒരു കൊടുങ്കാറ്റ് പോലെയാണ് അനുരാഗ് താക്കൂര്‍ കടന്നുവന്നത്. അനുരാഗ് താക്കൂറിനൊപ്പം സുഷമ സ്വരാജിന്റെ മകള്‍ ബാസുരി സ്വരാജും മറ്റ് നിരവധി വനിതാ നേതാക്കളും പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് കോണ്‍ഗ്രസിനോടുള്ള ശക്തമായ പ്രതിഷേധവും ബി.ആര്.അംബേദ്കറിനോടുള്ള ആദരവുമായി മാറി.
बाबा साहेब का अपमान,
नहीं सहेगा हिंदुस्तान…कांग्रेस पार्टी माफ़ी माँगो
गांधी परिवार माफ़ी माँगो
संविधान के हत्यारों माफ़ी मांगो
📍संसद भवन pic.twitter.com/Pv7CjXShQu
— Anurag Thakur (@ianuragthakur) December 19, 2024
“അഹങ്കാരിയായ രാഹുല്‍ താന്‍ നിയമത്തിന് അതീതനാണെന്ന് തെറ്റിദ്ധരിക്കുകയാണ് “- അനുരാഗ് താക്കൂര്‍ പറഞ്ഞു. അനുരാഗ് താക്കൂറും ബാംസുരി സ്വരാജും ഹേമങ്ങ് ജോഷിയും ആയി ചേര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 109, 115, 117, 125, 131, 351 എന്നീ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. “നിയമം ലംഘിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സ്വഭാവം ആയി മാറിയിരിക്കുന്നു”. – അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് മന്ദിരത്തിന് മുന്പില് തന്നെയായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രതിഷേധം. രാഹുല്‍ ഗാന്ധി ബിജെപി എംപി മര്‍ദ്ദിക്കുകയും മറ്റൊരു വനിതാ ബിജെപി എംപിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത് ഭീതി സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രതിഷേധം.
ബാബാ സാഹേബ് അംബേദകറിനുള്ള അപമാനം സഹിക്കില്ല ഹിന്ദുസ്ഥാന്‍ എന്നതായിരുന്നു അനുരാഗ് താക്കൂര്‍ വിളിച്ച ഒരു മുദ്രാവാക്യം. കോണ്‍ഗ്രസ് മാപ്പ് പറയുക, ഗാന്ധി കുടുംബം മാപ്പ് പറയുക, സംവിധാനത്തെ കൊല ചെയ്തവര്‍ മാപ്പ് പറയുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.
പണ്ട് സിഎഎ വിരുദ്ധ സമരം ദല്‍ഹി നഗരിയില്‍ മുര്‍ച്ഛിച്ചപ്പോള്‍ എല്ലാം തൃണവല്‍ഗണിച്ച് പ്രതിഷേധിക്കാന്‍ ഇറങ്ങിത്തിരിച്ച നേതാവാണ് അനുരാഗ് താക്കൂര്‍. അദ്ദേഹത്തിന്റെ പ്രസംഗമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അതിക്രമത്തിലേക്ക് വഴുതി വീഴുകയായിരുന്ന നഗരത്തെ തിരിച്ച് സമാധാനത്തിലേക്ക് കൊണ്ടുവന്നത്. അനുരാഗ് താക്കൂറിന്റെ അന്നത്തെ പ്രസംഗത്തിന് പിന്നാലെ നിരവധി യുവാക്കളാണ് എന്തിനും തയ്യാറായി എത്തിയത്.
അംബേദ്കറെ വഞ്ചിച്ച കോണ്‍ഗ്രസും ഗാന്ധി കുടുംബവും
അംബേദ്കറിന് ബഹുമാനം ലഭിച്ചത് മോദിയുടെ ഭരണകാലത്താണ്. അംബേദ്കര്‍ ജന്മവാര്ഷിക ദിനം ദേശീയ അവധിദിനമാക്കിയത് മോദിയാണ്. ഭരണഘടനാ ദിനം ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചത് മോദിയാണ്. പണ്ട് നെഹ്രുവിനും ഇന്ദിരാഗന്ധിയ്ക്കും പിന്നീട് രാജീവ് ഗാന്ധിയ്ക്കും കോണ്‍ഗ്രസ് ഭാരത രത്ന പുരസ്കാരങ്ങള്‍ നല്കി. എന്നാല്‍ അംബേദ്കറിന് ഭാരത രത്ന നല്‍കിയത് ബിജെപി പിന്തുണയ്ക്കുന്ന ജനതാദള്‍ സര്‍ക്കാരാണ്. അനുരാഗ് താക്കൂര്‍ പറഞ്ഞു.
നെഹ്രു പണ്ട് അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്പിച്ച വ്യക്തിയാണ്. ഇപ്പോഴിതാ നെഹ്രുവിന് ശേഷമുള്ള ഗാന്ധി കുടുംബത്തിലെ നാലാം തലമുറ അംബേദ്കറിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കി മതലെടുപ്പിന് ശ്രമിക്കുന്നു. സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് രാഹുല്‍ ഗാന്ധി ഇത് ചെയ്യുന്നത്.- അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: