ന്യൂഡല്‍ഹി: അശ്ലീലമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഈ വര്‍ഷം 18 ഒടിടി പ്ലാറ്റ്ഫോമുകള് സര്‍ക്കാര്‍ നിരോധിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി എല്‍ മുരുകന് ലോക്സഭയിലെ ശിവസേന-യുബിടി അംഗം അനില്‍ ദേശായിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ അറിയിച്ചു. പ്രസ് കണ്‍സില്‍ ഒഫ് ഇന്ത്യയുടെ പത്രപ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റഗുലേഷന് ആക്ടിനും അനുഗുണമായതാകണം ഉള്ളടക്കങ്ങള്‍. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ടൂബ് അടക്കമുള്ള ഡിജിറ്റല്‍ മീഡിയയില്‍ നല്കുന്നുണ്ടെങ്കില് തടയുന്നതിന് 2021 ലെ ഐടി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: