ന്യൂഡല്‍ഹി: ഐപിഎല്‍, ഐഎസ്എല്‍, പ്രൈംവോളി തുടങ്ങിയവയ്ക്ക് പിന്നാലെ ബാസ്ക്കറ്റ്ബോളിനും വിപുലമായ ലീഗ് മത്സരങ്ങളൊരുങ്ങുന്നു. ഇതിനായി പ്രോ ഇന്റര്‍നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ ലീഗിന്റെ പ്രഖ്യാപനം നടത്തി. ക്യാപ്റ്റിന്സ് പ്രോ ബാസ്ക്കറ്റ്ബോള്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും ബസ്ക്കറ്റ്ബോള്‍ ഫെഡറേഷന്റെയും പങ്കാളിത്തത്തോടെയാണ് ലീഗ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അടുത്ത മാസം 15ന് ആരംഭിക്കുന്ന ലീഗില്‍ ആറ് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിനായി മത്സരിക്കും. ഒരു ദിവസം ഒരു മത്സരം എന്ന തരത്തിലാണ് ലീഗ് പുരോഗമിക്കുക. അവസാന നാലു മത്സരങ്ങള്‍ അബുദാബിയില്‍ മാര്‍ച്ച് നാലിന് ശേഷം നടക്കും.
2025 ജനുവരി 15-ന് ആരംഭിക്കുന്ന പ്രൊ ലീഗില്‍ ആറു ടീമുകള്‍ ചാമ്പ്യണ്ഷിപ്പിനുവേണ്ടി മത്സരിക്കും. ഒരുദിവസം ഒരു ഗെയിം വീതം, ജനുവരി ഒന്‍പതിന് ശേഷമാണ് താര ലേലം. ദേശീയ താരങ്ങള്‍ക്കൊപ്പം, അമേരിക്ക ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള കളിക്കാരും ടീമുകളിലുണ്ടാകും.
ഭാരത ബാസ്കറ്റ്ബാളിന്റെ പുതു പിറവിയായിരിക്കുംഈ ലീഗോടെ സാധ്യമാകുകയെന്ന് ഭാരത ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ്ആധവ് അജുന പറഞ്ഞു.
ലീഗില്‍ നിലവില്‍ ആറ് ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുന്നു. 12 പേര് അടങ്ങുന്നതാണ് ഓരോ ടീമും. 25 വയസില്‍ താഴെ മാത്രമേ ഓരോ താരത്തിന് പാടുള്ളൂവെന്നാണ് ഘടന. ഓരോ ഫ്രാഞ്ചൈസിയും നിര്‍ബന്ധമായും ആര് ഭാരത താരങ്ങളെ ഉള്‍പ്പെടുത്തണം. ബാക്കിയുള്ള ആറ് പേര് അന്താരാഷ്ട്ര താരങ്ങളാകാം. ഉയര്‍ന്ന തലത്തിലുള്ള പരിശീലനം ഉറപ്പാക്കുകയും വികസനത്തില്‍, ലീഗില്‍ 12 അന്താരാഷ്ട്ര പരിശീലകരും ആറ് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ചും ഉണ്ടാകും.
ലീഗിന്റെ ലോഞ്ചില്‍ ആധവ് അര്‍ജുനയ്ക്കൊപ്പം ബിഎഫ്ഐ പ്രസിഡന്റ്, കുല്‍വിന്ദര്‍ സിംഗ് ഗില്‍, സെക്രട്ടറി ജനറല്‍, ബിഎഫ്ഐ, ചെങ്കല്രായ നായിഡു, ട്രഷറര്‍, ബിഎഫ്ഐ, പ്രോ ഇന്റര്‍നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗ് സ്ഥാപകനും ചെയര്‍മാനുമായ രൂപീന്ദര്‍ ബ്രാര്‍, പ്രോ ഇന്റര്‍നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗ് സ്ഥാപകനും സഹ അധ്യക്ഷനുമായ അഭിഷേക് യാഷ് ത്യാഗി, പ്രോ ഇന്റര്‍നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗ് സ്ഥാപകനും ഡയറക്ടറുമായ ദുഷ്യന്ത് ഖന്ന, പര്‍വീണ്‍ ബാതീഷ്, സിഇഒ ഐഎന്‍ബിഎല്‍ പ്രോ. എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: