ന്യൂദൽഹി : പഞ്ചാബ് ഭീകരാക്രമണ ഗൂഢാലോചന കേസിൽ നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇൻ്റർനാഷണൽ സംഘടനയിലെ ഭീകരൻ ലഖ്ബീർ സിംഗ് എന്ന ലാൻഡയുടെ രണ്ട് പ്രധാന സഹായികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ നിന്നുള്ള ജസ്പ്രീത് സിംഗ്, മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ ബൽജീത് സിംഗ് എന്നിവർക്കെതിരെയാണ് മൊഹാലിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചത്.
വിദേശ ഖാലിസ്ഥാൻ ഭീകരൻ ലാൻഡ രൂപീകരിച്ച ഭീകര സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് എൻഐഎ തിരിച്ചറിഞ്ഞതായി അന്വേഷണ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എൻഐഎ നടത്തിയ അന്വേഷണത്തിൽ ഇവർ ജസ്പ്രീത് സിംഗ് ലാൻഡയുടെയും കൂട്ടാളി പട്ടു ഖൈറയുടെയും ഒരു പ്രധാന ഓൺ-ഗ്രൗണ്ട് ഓപ്പറേഷൻ സംഘാംഗമാണെന്ന് കണ്ടെത്തി.
അതേസമയം ബൽജീത് സിംഗ് ലാൻഡ സംഘത്തിലെ അംഗങ്ങൾക്കും മറ്റ് ഗുണ്ടാസംഘങ്ങൾക്കും ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ഏജൻസി റിപ്പോർട്ട് ചെയ്തത്. ബികെഐക്ക് വേണ്ടി ഫണ്ട് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ലാൻഡയുടെ മയക്കുമരുന്ന് കള്ളക്കടത്തും കൊള്ളയടിക്കൽ ശൃംഖലയിലും ജസ്പ്രീത് സിംഗ് ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കൂടുതൽ വ്യക്തമായതായി എൻഐഎ പറഞ്ഞു.
ബൽജീത് പ്രാദേശികമായി ആയുധങ്ങൾ നിർമ്മിക്കുകയും സോഷ്യൽ മീഡിയ ഉപയോഗിച്ച് ലാൻഡ സംഘത്തിലെ പ്രവർത്തകർക്ക് നൽകുകയും ചെയ്തിരുന്നു. കൂടാതെ ആയുധങ്ങളും വെടിക്കോപ്പുകളും വിതരണത്തിനായി ഭീകരർ രാജ്യത്തുടനീളം ബന്ധിപ്പിച്ച വിവിധ ആയുധ വിതരണക്കാരിൽ ഒരാളാണ് ഇയാളെന്ന് എൻഐഎ പറഞ്ഞു.
അന്വേഷണത്തിനിടെ പ്രതികളിൽ നിന്ന് വിവിധ ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്ന്, മയക്കുമരുന്ന് പണം, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ എൻഐഎ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: