ഖരാഡി (പൂനെ): ഭാരതത്തിന്റെ വികസനത്തിന് സമാജത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാക്തീകരണം ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
രാജ്യത്തിന്റെ വികസനം സേവനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് സേവനത്തിലൂടെ പൗരന്മാരെ വികസനത്തിന് പ്രാപ്തരാക്കണം. അത്തരം സമര്‍ത്ഥരായ പൗരന്മാരിലൂടെയാണ് രാജ്യം പുരോഗമിക്കുന്നത്, അദ്ദേഹം പറഞ്ഞു. ഖരാഡിയിലെ ഢോലെ പാട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയില്‍ ഭാരത് വികാസ് പരിഷത്ത് വികലാംഗ കേന്ദ്രത്തിന്റെ രജത ഉത്സവ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഞാനെന്ന ഭാവം ഒരു പരിധിവരെ വ്യക്തിക്ക് പ്രചോദനമാണ്. എന്നാല്‍ അതിനപ്പുറം എക്കാലവും നിലനില്‍ക്കുന്ന ശാശ്വതമായ പ്രേരണയാണ് എല്ലാം ഞാനാണെന്ന ഭാവം. ഇതില്‍ നിന്നുയരുന്ന സേവനാനുഭൂതിയാണ് സമര്‍പ്പിതരുടെ സംഘത്തെ നിര്‍മിക്കുന്നത്, സര്‍സംഘചാലക് പറഞ്ഞു.
ഇതോടൊപ്പം നടന്ന ദിവ്യാംഗ ശിബിരത്തില്‍ 1200 ദിവ്യാംഗര്‍ക്ക് മോഡുലാര്‍ കൃത്രിമ കൈകളും കാലുകളും നല്കുന്ന പദ്ധതിക്ക് തുടക്കമിട്ടു ഫൗണ്ടേഷന്‍ പ്രസിഡന്റ് ദത്ത ചിതലെ, സെക്രട്ടറി രാജേന്ദ്ര ജോഗ്, സെന്റര്‍ ഹെഡ് വിനയ് ഖതാവ്കര്‍, എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് സാഗര്‍ ധോലെ പാട്ടീല്‍ എന്നിവര്‍ സന്നിഹിതരായി.
ദിവ്യാംഗരായ സൈനികരെ ആദരിച്ചു
പാരാലിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഭാരതീയ സൈനികരെ ചടങ്ങില്‍ ആദരിച്ചു. നാല് സ്വര്‍ണ മെഡല്‍ ജേതാവ് വിജയകുമാര്‍ കര്‍ക്കി, വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ മീന്‍ ബഹദൂര്‍ ഥാപ്പ, വൈമാനികനായ മൃദുല്‍ ഘോഷ് എന്നിവരെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: