തൃശൂര്‍: മുംബൈയില്‍ നിന്ന് സ്കേറ്റിംഗ് നടത്തി തൃശൂരിലെത്തിയ യുവാവ് പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
അപകടകരമായ രീതിയില്‍ തൃശൂരിലൂടെ സ്കേറ്റിംഗ് നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. മുംബൈയില്‍ നിന്ന് ആറു ദിവസം സ്കേറ്റ് ചെയ്താണ് തൃശൂരില്‍ എത്തിയത്.
സഹോദരനെ കാണുന്നതിന് വേണ്ടിയാണ് വന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.ഡിസംബര്‍ 11നാണ് തിരക്കേറിയ സ്വരാജ്റൗണ്ടിലൂടെ അപകടകരമായ രീതിയില്‍ സുബ്രത മണ്ടേല സ്കേറ്റിംഗ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: