ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വീണ്ടും ജയം. മേഘാലയയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം ജയിച്ചത്..
ആദ്യ പകുതിയുടെ 36ാം മിനിറ്റില്‍ ആയിരുന്നു കേരളം ഗോള്‍ നേടിയത്. മുഹമ്മദ് അജ്സലാണ് കേരളത്തിന് ലീഡ് നല്‍കിയത്.
കേരളത്തിന്റെ രണ്ടാം ജയമാണ് ഇത്. ആദ്യ മത്സരത്തില്‍ കേരളം ഗോവയെ തോല്‍പ്പിച്ചിരുന്നു. 19 ന് ഒഡീഷക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: