ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയെ ‘സംഗീത കലാനിധി എം.എസ്. സുബ്ബുലക്ഷ്മി’ പുരസ്കാര ജേതാവായി അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
പുരസ്കാരം നൽകാനുള്ള മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് എം.എസ്. സുബ്ബുലക്ഷ്മിയുടെ ചെറുമകൻ വി. ശ്രീനിവാസൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു ഗ്രൂപ്, മ്യൂസിക് അക്കാദമി എന്നിവരോട് വിശദീകരണം തേടി നോട്ടീസ് അയച്ചു.
സുബ്ബലക്ഷ്മിയെ മാധ്യമങ്ങളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ടി.എം.കൃഷ്ണ അപഹസിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ പേരിലുള്ള പുരസ്കാരം കൃഷ്ണയ്ക്ക് നല്‍കരുതെന്നുമായിരുന്നു ഗായികയുടെ ചെറുമകന് വി ശ്രീനിവാസന് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം തന്റെ പേരില്‍ യാതൊരു പുരസ്കാരങ്ങളും തന്റെ മരണശേഷം നല്‍കരുതെന്ന് എം.എസ്. സുബ്ബലക്ഷ്മി വില്പത്രത്തില് എഴുതിവെച്ചിട്ടുണ്ടെന്ന് സുബ്ബലക്ഷ്മിയുടെ കൊച്ചുമകന് വി.ശ്രീനിവാസന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് മുന്‍പാകെ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി അവാര്‍ഡ് കൃഷ്ണയ്ക്ക് നല്‍കരുതെന്ന് വിധിച്ചിരുന്നു.
എന്നാല്‍ ഹിന്ദു ദിനപത്രം ഉടമയായ എന്‍.മുരളി അധ്യക്ഷനായ മദ്രാസ് മ്യൂസിക് അക്കാദമിയ്ക്ക് ഈ അവാര്‍ഡ് കൃഷ്ണയ്ക്ക് തന്നെ നല്‍കണമെന്ന് തുടക്കം മുതലേ നിര്‍ബന്ധമായിരുന്നു. മദ്രാസ് മ്യൂസിക് അക്കാദമി, ഹിന്ദു ദിനപത്രം, എന്‍.റാം ഉടമയായ ദി ഹിന്ദു ഗ്രൂപ്പ് എന്നിവരാണ് സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. എന്തായാലും മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം കൃഷ്ണയ്ക്ക് നല്‍കാമെന്ന് വിധിച്ചിരിക്കുകയാണ്. എം.എസ്. സുന്ദര്‍, പി. ധനബാല്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന് ബെഞ്ചാണ് എസ്.എം. കൃഷ്ണയ്ക്ക് പുരസ്താരം നല്‍കാമെന്ന് വിധിച്ചത്. ഇതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: