പ്രിയങ്ക വദ്രയുടെ പാർലമെന്റിലെ ആദ്യ പ്രസംഗം കഴിഞ്ഞതോടെ രാഹുൽ യുഗം അസ്തമിച്ചു എന്ന് കരുതി ലോകമെമ്പാടും ഉള്ള ട്രോളൻമാരും, കാർട്ടൂണിസ്റ്റുകളും, എന്തിന് പറയുന്നു, രാഹുൽ ജിയുടെ പ്രസംഗം കേട്ട് തലതല്ലി ചിരിക്കുന്ന പാർലമെന്റ് അംഗങ്ങളും വരെ സങ്കടപ്പെട്ടിരിക്കുക ആയിരുന്നു.
രാഹുൽ തന്റെ കോമാളിപ്പട്ടം ഇന്നലത്തെ പാർലമെന്റിലെ ഒറ്റ പ്രസംഗം കൊണ്ട് പ്രിയങ്കയിൽ നിന്ന് തിരിച്ചു പിടിച്ചു..
‘6-7 വയസ് മാത്രം പ്രായമുള്ള യുവാവ്’…
‘ദ്രോണാചാര്യൻ ഏകലവ്യന്റെ പെരുവിരൽ മുറിച്ചു മാറ്റി’……!
‘തപസ്യ’ എന്നാൽ ശരീരത്തിൽ താപം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ ആണ്’…!
ഒരു വീട്ടിലെ രണ്ട് കോമാളികൾ ഒരേസമയം പാർലമെന്റിൽ
രസകരമായ കാര്യം ഇത്രയും മണ്ടത്തരം പറഞ്ഞിട്ടും, അത് കേട്ട് പ്രതിപക്ഷ എം പി മാർ ഉൾപ്പെടെ പാർലമെന്റിൽ ആർത്ത് ചിരിച്ചിട്ടും, താൻ പറഞ്ഞത് മണ്ടത്തരം ആണെന്ന് മനസിലാക്കാനുള്ള ബുദ്ധി അയാൾക്ക് ഇല്ലാതെ പോയി
ഇന്നലെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം കേട്ടിട്ട് പ്രിയങ്ക വദ്ര പറഞ്ഞത് ഒന്നും മനസിലായില്ല, ബോർ ആയിരുന്നു എന്നായിരുന്നു. എങ്ങനെ മനസിലാകാൻആണ്..? അതിന് മിനിമം ചരിത്ര ബോധം എങ്കിലും വേണ്ടേ…! സ്വന്തം പാർട്ടി ആയ കോൺഗ്രസ് ആണ് ഹിമാചൽ പ്രദേശ് ഭരിക്കുന്നത് എന്ന് പോലുമറിയാതെ ഹിമാചൽ പ്രദേശ് സർക്കാരിനെ പാർലമെന്റിൽ പ്രസംഗത്തിൽ ചീത്തവിളിച്ച മഹതിക്ക് ചരിത്ര ബോധം ഉണ്ടാകും എന്ന് കരുതുക വയ്യല്ലോ….
രാഹുലിന്റെയും, പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങളും, വിവരക്കേടുകളും മാറ്റി വെച്ചാൽ, ബിജെപിയിൽ നടക്കുന്ന വലിയൊരു മാറ്റത്തിനു കൂടിയാണ് പാർലമെന്റ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. തലമുറമാറ്റം..!
ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകളിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബിജെപി വൻ വിജയം നേടിയത് രണ്ടാം നിര നേതാക്കളുടെ കരുത്തിൽ ആയിരുന്നു. കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട് മലയാളികൾക്ക് ബിജെപിയുടെ കരുത്തരായ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഒന്നും അറിയില്ല എന്നതാണ് സത്യം.
മോഡി ഇല്ല എങ്കിൽ ബിജെപി വട്ട പൂജ്യം ആണെന്ന് പറഞ്ഞവരുടെ കണ്ണ് തള്ളിച്ച വിജയം ആണ് ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ബിജെപിക്ക് ഉണ്ടായത്.
ഇപ്പോൾ പാർലമെന്റിലേക്ക് നോക്കൂ, രാഹുലിന്റെയും, പ്രിയങ്കയുടെയും മണ്ടത്തരങ്ങളും, വിവരക്കേടുകളും പൊളിച്ച് അടുക്കുന്നത് പുതിയതായി പാർലമെന്റിൽ എത്തിയ ബിജെപിയുടെ യുവ എം പി മാർ ആണ്.
ബിജെപിയുടെ മുതിർന്ന പാർലമെന്റ് അംഗങ്ങൾ രാഹുലിന്റെയും, പ്രിയങ്കയുടെയും പ്രസംഗങ്ങൾ കേട്ട് തല തല്ലി ചിരിക്കുന്നത് മാത്രമേ ഉള്ളൂ. മറുപടി പറഞ്ഞ് രാഹുലിനെ നാറ്റിക്കുന്നത് യുവ ബിജെപി എം പി മാർ ആണ്.
എത്ര ബുദ്ധിപരമായിട്ട് ആണ് ബിജെപി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്ന് നോക്കൂ. കൃത്യമായി രണ്ടാം നിര, മൂന്നാം നിര നേതാക്കളെ വളർത്തിയെടുക്കുന്നു. അവർക്ക് അവസരങ്ങൾ നൽകുന്നു. അവരുടെ കഴിവുകൾ ഉപയോഗിക്കുന്നു.
രാഹുൽ ഗാന്ധിയെയും, പ്രിയങ്ക വദ്രയെയും പൊളിച്ച് അടുക്കുന്ന യുവ എം പി മാരുടെ വീഡിയോകൾ എല്ലാം കേരളത്തിന് പുറത്ത് വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നുമുണ്ട്.
ഇനി രാഹുൽ ഗാന്ധിയുടെയും, പ്രിയങ്ക വദ്രയുടെയും പ്രസംഗങ്ങളിലേക്ക് തിരികെ വന്നാൽ, ഈ പ്രസംഗങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നത് സോറോസ് അങ്കിൾ ആണെങ്കിലും, മാമൻ മാത്യു ആണെങ്കിലും ഒരു കാര്യമേ പറയാൻ ഉള്ളൂ. ഒരു പരിധി ഉണ്ട് കേട്ടോ…! ഒരേ സമയം രണ്ട് പേരെ കോമാളികൾ ആക്കി ജനങ്ങൾക്ക് മുന്നിലേക്ക് ഇട്ട് കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ മനസ് വരുന്നു…?
ഇനിയിപ്പോൾ സോറോസ് അങ്കിളും, മാമൻ മാത്യുവും ബിജെപിയുടെ ചാരൻമാർ ആണോ ആവോ…!
ജിതിന് കെ ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: