Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുംബൈയ്‌ക്ക് രണ്ടാം കിരീടം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

Janmabhumi Online by Janmabhumi Online
Dec 16, 2024, 07:27 am IST
in Cricket
ആറാമത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 കിരീടവുമായി മുംബൈ ക്രിക്കറ്റ് ടീം

ആറാമത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 കിരീടവുമായി മുംബൈ ക്രിക്കറ്റ് ടീം

FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആറാം പതിപ്പില്‍ മുംബൈ ക്രിക്കറ്റ് ടീം കിരീടം നേടി. ഫൈനലില്‍ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് രണ്ടാം തവണയും മുംബൈ ഭാരതത്തിന്റെ ആഭ്യന്തര കുട്ടിക്രിക്കറ്റ് ടൂര്‍ണമെന്റ് സ്വന്തമാക്കിയത്. മധ്യപ്രദേശിന്റെ കന്നികിരീടമെന്ന സ്വപ്‌നമാണ് ശ്രേയസ് അയ്യരും കൂട്ടരും ചേര്‍ന്ന് തട്ടിയെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 174 റണ്‍സ്. ഇതിനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നത് 13 പന്തുകള്‍ ബാക്കിയാക്കി.
മധ്യപ്രദേശിനായി ത്രിപുരേഷ് സിങ് എറിഞ്ഞ 18-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി മുംബൈ ബാറ്റര്‍ അഥര്‍വ അങ്കോലേക്കര്‍ ടീം സ്‌കോര്‍ 180ലേക്കെത്തിച്ചു. ഒപ്പമുണ്ടായിരുന്നത് സൂര്യാന്‍ഷ് ഷെഡ്‌ജെ. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ഫൈനലിലും നിര്‍ണായകമായി. 15 പന്തുകളില്‍ 36 റണ്‍സാണ് സൂര്യാന്‍ഷ് നേടിയത്. മത്സരത്തില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി ഓള്‍ റൗണ്ട് പ്രകടനമാണ് സൂര്യാന്‍ഷ് കാഴ്‌ച്ചവച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൈനലിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

മുംബൈയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നോക്കൗട്ട് മത്സരങ്ങളിലടക്കം വിവിധ കളികളില്‍ അത്യുഗ്രന്‍ ബാറ്റിങ് മികവ് കാഴ്‌ച്ചവച്ച അജിങ്ക്യ രഹാനെ മാന്‍ ഓഫ് ദി സീരീസ് ആയി. ഓപ്പണറായ രഹാനെ ഫൈനലിലും 30 പന്തുകളില്‍ 37 റണ്‍സുമായി തന്റെ റോള്‍ ഗംഭീരമാക്കിയാണ് ക്രീസ് വിട്ടുപോയത്.

ഫൈനലില്‍ ടോസ് നേടിയതും മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ആയിരുന്നു. എതിരാളികളെ ബാറ്റിങ്ങിന് വിട്ടു. മങ്ങിയ തുടക്കത്തില്‍ നിന്നും കരകയറിയ മധ്യപ്രദേശ് ഫൈനലിലും ക്യാപ്റ്റന്‍ രജത്ത് പട്ടീദാറിന്റെ തട്ടുപൊളിപ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് വെല്ലുവിളിക്കാവുന്ന സ്‌കോറില്‍ എത്തിചേര്‍ന്നത്. 40 പന്തുകള്‍ നേരിട്ട പട്ടീദാര്‍ 81 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മറ്റ് മധ്യപ്രദേശ് ബാറ്റര്‍മാരില്‍ മികച്ച റണ്‍നിരക്ക് നേടിക്കൊടുക്കാവുന്ന പ്രകടനം ആരും കാഴ്‌ച്ചവച്ചില്ല. മുംബൈയ്‌ക്കായി ഷര്‍ദൂല്‍ ഠാക്കൂറും റോയ്‌സ്റ്റണ്‍ ഡിയാസും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങില്‍ രഹാനെ നല്‍കിയ തുടക്കം സൂര്യകുമാര്‍ യാദവ്(48) ഏറ്റെടുത്തു. ഒടുവില്‍ അഥര്‍വ അങ്കോലേക്കറും സൂര്യാന്‍ഷ് ഷെഡ്‌ജെയും ചേര്‍ന്ന് ഗംഭീരമായി ഫിനിഷ് ചെയ്തു. മധ്യപ്രദേശ് ബൗളര്‍ ത്രിപുരേഷ് സിങ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Tags: madhya pradeshmumbaisyed mushtaq ali trophy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

India

ജനാധിപത്യ സമര സേനാനികള്‍ക്ക് സൗജന്യ വൈദ്യചികിത്സയും എയര്‍ ആംബുലന്‍സ് സേവനവും പ്രഖ്യാപിച്ച് മധ്യപ്രദേശ്

India

മധ്യപ്രദേശിലെ നര്‍സിംഗ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു, അക്രമിക്കായി തെരച്ചില്‍

India

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

India

ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 മരണം; അപകടത്തില്‍പ്പെട്ടത് ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്തവര്‍

പുതിയ വാര്‍ത്തകള്‍

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies