ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാധേശ്വർ കുന്നിന് ചരിത്ര നേട്ടം. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശിവലിംഗ പ്രതിരൂപമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇത് അംഗീകരിക്കപ്പെട്ടു. ഛത്തീസ്ഗഢിലെ ടൂറിസം വ്യവസായത്തിന് ഒരു പുതിയ ഐഡൻ്റിറ്റി നൽകിക്കൊണ്ട് “ശിവലിംഗത്തിന്റെ ഏറ്റവും വലിയ പ്രകൃതിദൃശ്യം” എന്നാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
ചരിത്ര നേട്ടത്തിൽ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ച സംസ്ഥാന മുഖ്യമന്ത്രി വിഷ്ണുദേവ് സായി ഛത്തീസ്ഗഢിന്റെ ടൂറിസം മേഖലയിലെ സുപ്രധാന നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിച്ചു. ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പ്രതിനിധികളായ ഹേമൽ ശർമ്മയും അമിത് സോണിയും മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെ കണ്ട് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് കൈമാറി.
ജഷ്പൂർ ജില്ലയിലെ കുങ്കുരി ബ്ലോക്കിലെ മായാലി ഗ്രാമത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് മാധേശ്വർ കുന്ന്. അതിശയകരമായ പ്രകൃതിദത്ത ഘടനയ്ക്കും ശിവലിംഗത്തിന്റെ രൂപത്തിനും പേരുകേട്ടതാണ് ഈ കുന്ന്. പ്രദേശവാസികൾ ഇതിനെ ശിവന്റെ രൂപമായി കണക്കാക്കുകയും ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശിവലിംഗമായി ഇതിനെ ആരാധിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: