ജമ്മു : പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ സൈന്യം പിടികൂടി. മുഹമ്മദ് സാദിഖ് എന്ന പാകിസ്ഥാൻ യുവാവാണ് പിടിയിലായത്.
അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ഇയാൾ ശ്രമിക്കുകയായിരുന്നുവെന്ന് സൈന്യം പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം അതിർത്തി വേലിക്ക് സമീപമുള്ള ഗ്രാമമായ നൂർകോട്ട് എന്ന സ്ഥലത്ത് വച്ച് ഇയാളെ സൈന്യം തടഞ്ഞു.
ഇയാളുടെ കൈവശം വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും സൈന്യം അറിയിച്ചു. ഇയാൾ അശ്രദ്ധമായി നിയന്ത്രണരേഖ കടന്നതാകാമെന്നാണ് പ്രാഥമികാന്വേഷണത്തിൽ ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: