തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് കുര്‍ള എല്‍ടിടിയില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്ക് (കൊച്ചുവേളി) കൊങ്കണ്‍ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തേക്കും തിരിച്ചും നാലു വീതം സര്‍വീസുകളാണുണ്ടാകുക.
ഡിസംബര്‍ 19, 26, ജനുവരി 2, 9 തീയതികളിലാണ് എല്‍ടിടി-കൊച്ചുവേളി (01463) സര്‍വീസ്. വൈകിട്ട് നാലിനു എല്‍ടിടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. ഡിസംബര്‍ 21, 28 ജനുവരി 4, 11 തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന് എല്‍ടിടിയിലേക്കുള്ള സര്‍വീസ്. വൈകിട്ട് 4.20ന് പുറപ്പെട്ട് മൂന്നാംദിവസം പുലര്‍ച്ചെ 12.45ന് എല്‍ടിടിയിലെത്തും. രണ്ട് സെക്കന്‍ഡ് എസി, ആറ് തേഡ് എസി, ഒമ്പത് സ്ലീപ്പര്‍ കോച്ചുകള്‍, മൂന്ന് ജനറല്‍ കോച്ചുകള്‍ എന്നിവയടക്കം 22 എല്‍എച്ച്ബി കോച്ചുകള്‍ അടങ്ങുന്നതാണ് ട്രെയിന്‍.
കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: