ന്യൂദല്‍ഹി: ഈ വര്‍ഷത്തെ സാഹിത്യകൃതിക്കുള്ള വ്യാസസമ്മാന്‍ സൂര്യബാലയുടെ നോവലിന്. ‘കോന്‍ ദേശ് കൊ വാസി: വേണു കി ഡയറി’ എന്ന ഹിന്ദി നോവലിനാണ് പുരസ്കാരം. നാല് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്.
യുഎസിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ യുവാക്കളുടെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ് ഈ നോവല്‍ പറയുന്നത്. കുടിയേറുന്നതിലൂടെ അവര്‍ക്ക് ഭാരതത്തിലെ വേരുകള്‍ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്നു. അത് പിന്നീട് എത്ര ശ്രമിച്ചാലും തിരിച്ചുപിടാക്കാനാകത്തത്രയും അവര്‍ മാറിപ്പോവുകയാണ്. വിദേശത്താകട്ടെ അവര്‍ക്ക് വേരുപിടിപ്പിക്കാനും ആകില്ല. ഈ പിടച്ചില്‍ സംസ്കാരത്തിന്റെ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയെ ചിത്രീകരിക്കുന്ന നോവലാണ് ‘കോന്‍ ദേശ് കൊ വാസി: വേണു കി ഡയറി’.. സമൂഹത്തിലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രചനകളാണ് സൂര്യബാലയുടേത്.
പ്രൊഫ. രാംജി തിവാരി അധ്യക്ഷനായ സമിതിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. 1943ല്‍ ജനിച്ച സൂര്യബാല കാശി വിശ്വവിദ്യാലയത്തില്‍ നിന്നും എംഎ പാസായി. പിന്നീട് ഡോക്ടറേറ്റ് നേടി. ഏകദേശം 50 നോവലുകള്‍ എഴുതി. ജീവചരിത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: